കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

Wednesday 9 March 2016 8:26 pm IST

അടിമാലി : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പത്താംമൈലിന് സമീപം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസിറ്റിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപെട്ടു. ആനച്ചാല്‍  വലിയപറമ്പില്‍ ദേവസ്യ(70), ഭാര്യലീലാമ്മ(65),മിനി(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായുന്ന ദേവസ്യയെ ഡിസ്ചാര്‍ജ് ചെയത് ആനച്ചാലിലെ വീട്ടിലേക്ക്  കൊണ്ടുപോകും വഴിയാണ് അപകടം. വൈദ്യുതി പോസ്റ്റിലിടച്ച് മറിഞ്ഞ വാഹനം സമീപത്തുള്ള മരത്തില്‍ തങ്ങി നിന്നതിനാല്‍  വന്‍ അപകടം ഒഴിവായി . പരിക്കേറ്റവര്‍ അടിമാലി താലൂക്കാശുപത്രയില്‍ ചികിത്‌സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.