ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ് സ്വകാര്യ സംരംഭകരെ ഏല്പിക്കാനുളഅള തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നബാഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ് ഏതാനും വ്യക്തികളുടെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
99 വര്‍ഷത്തെ പാട്ടത്തിന് നല്‍കുക വഴി മെഡിക്കല്‍ കോളേജ് പൂര്‍ണമായി സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്ന് പറയുന്ന മെഡിക്കല്‍ കോളേജ് സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് തീറെഴുതുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: