ഞാന്‍ ബി ജെ പി ക്കാരനല്ല. … ആരുടെയും രാഷ്ട്രീയ സപ്പോര്‍ട്ടും വേണ്ടാ. സത്യമാണെന്നോ, ശരിയാണെന്നോ എനിക്കു തോന്നുന്ന കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നത്. ആറന്മുള സമരത്തിന്റെ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചായിരുന്നു. ഒരു പാര്‍ട്ടിയേയും അന്ധമായി ന്യായീകരിക്കാന്‍ തയ്യാറല്ലായിരുന്നതു കൊണ്ട് എല്ലാ പാര്‍ട്ടികളും എന്നെ മുഖ്യ ശത്രുവായാണ് കണ്ടത്. അവര്‍ക്കെല്ലാവര്‍ക്കും കെജിഎസ് കമ്പനി രണ്ടാം ശത്രു മാത്രമായിരുന്നു. ഐക്യവേദിക്കാര്‍ മുഴുവന്‍ അവരുടെ പ്രചരണോപാധി ഉപയോഗിച്ച് എന്നെ കെജീയെസ്സിന്റെയും, ശിവദാസന്‍ നായരുടെയും ചാരനായി പ്രചരിപ്പിച്ചു. ( യഥാര്‍ത്ഥ ചാരന്മാര് ആരായിരുന്നു എന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല.) എന്നെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ പദ്ധതിയിട്ടത് അറിഞ്ഞിട്ടു പോലും ഞാന്‍ എങ്ങും ഒളിച്ചില്ല. അന്നെങ്ങും പോലും ആരുടെയും രാഷ്ട്രീയ സപ്പോര്‍ട്ടിനു ചെന്നില്ല. ………… ഇന്നിപ്പോള്‍ ഞാനറിഞ്ഞ ഒരു സത്യം തുറന്നു പറഞ്ഞപ്പോള്‍ എത്ര പേര് ഭര്‍ത്സിക്കുന്നു, എത്രയോ പേര് പൂച്ചെണ്ടുമായി വരുന്നു. !!!!!!!!
ശ്രീരങ്ഗനാഥന് കെ.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: