ചാരുംമൂട് (ആലപ്പുഴ): വൈദ്യുതി മുടക്കം പതിവായതിനെ തുടര്‍ന്ന് കെഎസ്ഇബി ഓഫീസ് എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പഠനമുറിയാക്കി. പാലമൂട്, പുതുപ്പള്ളി കുന്നം, മുരിങ്ങമഠം ഭാഗങ്ങളിലെ അന്‍പതോളം വീടുകളിലാണ് കഴിഞ്ഞ ഒരു മാസമായി വൈദ്യുതി മുടക്കവും വോള്‍ട്ടേജ് വ്യതിയാനവും പതിവായത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്ഥിരമായ വൈദ്യുതി മുടക്കം വിദ്യാര്‍ഥികളെ ബാധിച്ചതോടെയാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്.
പരീക്ഷാത്തലേന്നും വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം പാഠപുസ്തകങ്ങളുമായി വൈദ്യുതി ഓഫീസിലെത്തി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണി വരെ വൈദ്യുതി ഓഫീസില്‍ ഇരുന്ന് പഠിച്ചു. പ്രശ്നം പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. വള്ളികുന്നം സബ്സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി ഈ പ്രദേശങ്ങളില്‍ എത്തുന്നതെന്നും അതിനാലാണ് വൈദ്യുതക്ഷാമം നേരിടുന്നതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: