ഇടുക്കി: കേരള കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കര്‍ഷകയൂണിയന്‍(എം) സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ മാത്യു സ്റ്റീഫനും കെടിയുസി(എം) സംസ്ഥാന പ്രസിഡന്റ് ബേബി പതിപ്പള്ളിയും കേരള കോണ്‍ഗ്രസ്(എം) ല്‍ നിന്നും രാജിവെച്ചു. ഇടുക്കിയില്‍ നിന്ന് മാത്രം നാല്പതോളം പേരാണ് പാര്‍ട്ടി വിട്ടത്.
1964ല്‍ രൂപം കൊണ്ട കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്നും ഇപ്പോഴത്തെ നേതൃത്വം പൂര്‍ണ്ണമായി വ്യതിചലിച്ചിരിക്കുകയാണെന്നും തുടക്കത്തില്‍ അഴിമതിക്കെതിരെ കുരുശ് യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി ഇപ്പോള്‍ അഴിമതിക്കാരുടെ സങ്കേതമായി മാറിയിരിക്കുകയാണെന്നുമാണ് മാത്യൂ സ്റ്റീഫനും ബേബി പതിപ്പള്ളിയും ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: