തിരുവനന്തപുരം: ദൂരദര്ശന് തിരുവനന്തപുരം നിലയത്തിന് കീഴില്‍ മലയാളത്തില്‍ കാര്‍ഷിക ചാനല്‍ ആരംഭിക്കുന്നു. ഈ മാസം പ്രക്ഷേപണം ആരംഭിക്കുന്ന കാര്‍ഷിക ചാനലിന്റെ സംപ്രേഷണ സമയം രണ്ടു മണിക്കൂറാണ്. ഒക്ടോബര്‍ മാസത്തോടെ മുഴുവന്‍ സമയ ചാനലായി മാറുമെന്ന് കാര്‍ഷിക ചാനല്‍ സംസ്ഥാന നിരീക്ഷകനായി നിയമിക്കപ്പെട്ട ഡോ എം.പി. അനില്‍ പറഞ്ഞു. കര്‍ഷകര്‍ക്കും കൈത്തൊഴിലുകാര്‍ക്കും ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശാനുസരണം ആരംഭിച്ചതാണ് കിസാന്‍ ചാനല്‍ എന്നു പേരായ കാര്‍ഷിക ചാനല്‍. ആധുനിക കാര്‍ഷിക സാങ്കേതിക വിദ്യ, വിളകള്‍ക്കായി നവീന ജലസേചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി കര്‍ഷകരെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തുക എന്നതാണ് ചാനലിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: