തൃശൂര്‍: സായിസഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സായി കര്‍മ്മശ്രേഷ്ഠ പുരസ്കാരത്തിന് ഇ.ശ്രീധരന് അര്‍ഹനായി. 25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സായി ധര്‍മ്മരത്ന പുരസ്കാരത്തിന് പി.ടി മോഹനകൃഷ്ണന്, ഡോ.സുന്ദര്മേനോന്, ടി.സി സേതുമാധവന് എന്നിവര്‍ അര്‍ഹരായി. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 26 ന് ഗുരുവായൂരില്‍ രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: