കൊച്ചി: സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷനെ വിമര്‍ശിച്ചതിന് യുഡിഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അഭിഭാഷകന് മുേഖന നിരുപാധികം മാപ്പപേക്ഷിച്ചു. അഭിഭാഷകരായ പി ശാന്തലിംഗം, പുളിക്കൂല്‍ അബൂബക്കര്‍ എന്നിവര്‍ മുഖേനയാണ് മാപ്പപേക്ഷിച്ചുള്ള സത്യവാങ്മൂലംസമര്പ്പിച്ചത്.
ഫെബ്രുവരി 15ന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ പി പി തങ്കച്ചന് നടത്തിയ പ്രസ്താവന കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണമാവശ്യപ്പെട്ട് 18ന് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് നിര്‍വ്യാജം ഖേദിക്കുന്നതായുള്ള സത്യവാങ്മൂലം തങ്കച്ചന് സമര്‍പ്പിച്ചത്. തന്റെ പ്രസ്താവന പെട്ടെന്നുള്ള വികാരാവേശത്തില്‍ നിന്നുമുണ്ടായതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: