കോട്ടയം: സഹോദരങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. സോഡാകുപ്പികൊണ്ടുള്ള കുത്തേറ്റ ജേഷ്ഠനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കോട്ടയം പച്ചക്കറി ചന്തയിലാണ് സംഭവം. പരിക്കേറ്റ മരിയാതുരുത്ത് കുറ്റിയാനിക്കല്‍ സനോജിനെ(34)യാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അനുജന് സിനോജ് സോഡകുപ്പികൊണ്ട് സനോജിന്റെ തലയ്ക്കടിച്ച് പൊട്ടിച്ച് വയറ്റത്ത് കുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: