ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നല്കി വരുന്ന ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായി. കവി, പണ്ഡിതന്, അധ്യാപകന്, സാംസ്കാരിക വിഷയങ്ങളില്‍ സജീവമായി ഇടപ്പെടുന്ന ധിഷണാശാലി, ഭക്തി-ആത്മീയ മണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന ചിന്തകന്‍ തുടങ്ങിയ മേഖലകളില്‍ ആദരണീയനാണ്.
ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി. കൃഷ്ണന് നായര്‍, ഡോ.സി.എം. നീലകണ്ഠന് എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 12ന് പൂന്താനം ദിനത്തില്‍ വൈകുന്നേരം ആറിന് ഗുരുവായൂര്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: