കൊച്ചി: സുരക്ഷാകാരണങ്ങളാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസിന്റെ നിര്‍ദേശ പ്രകാരം 12വരെ ടെര്‍മിനലുകള്‍ക്കുള്ളിലും വ്യൂവേഴ്സ് ഗ്യാലറിയിലും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു.
യാത്രക്കാര്‍ക്കുള്ള സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. സാധാരണ പരിശോധനകള്‍ക്ക് പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനാ സമയം കണക്കിലെടുത്ത് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: