വീട്ടമ്മയുടെ കൊലപാതകം പഴുതടച്ച് പോലീസിന്റെ അന്വേഷണം മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

Wednesday 9 March 2016 11:08 pm IST

പള്ളുരുത്തി: വെല്ലിംഗ്ടണ്‍ ഐലന്റിലെ ലോറിപാര്‍ക്കിംഗ് ഏരിയയില്‍ നടന്ന കൊലപാതകം. നാടിനെ അമ്പരിപ്പിച്ച് ദുരൂഹതകള്‍ ഒഴുകുമ്പോള്‍ കൊച്ചി സിറ്റി പോലീസിന്റെ കീഴിലുള്ള പോലീസ്‌സേന ജാഗ്രതയോടെ പ്രവര്‍ത്തനം നടത്തുകയായിരുന്നു. ഫോണ്‍നമ്പറുകള്‍ കേന്ദ്രീകരിച്ചും ടവറുകള്‍ ലൊക്കേറ്റുചെയ്തും സൈബര്‍ പോലീസും കേസന്വേഷണത്തെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു. കൊല്ലപ്പെട്ട സന്ധ്യയുടെ ഫോണിലേക്ക് വന്ന കോളുകളും തിരിച്ചുവിളിച്ച നമ്പറുകളും കേസന്വേഷണത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഏറ്റവുമധികം തവണ സന്ധ്യയുടെ ഫോണിലേക്ക് വന്ന കോളുകള്‍ അന്‍വറിന്റെ േഫാണില്‍നിന്നുള്ളതായിരുന്നു. അസമയങ്ങളിലും നിരന്തരം അന്‍വര്‍ സന്ധ്യയെ വിളിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 7.30 ന് ഒടുവില്‍ സന്ധ്യ തന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് തോപ്പുംപടിയില്‍ താന്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞുവെന്നതും പോലീസ് അന്വേഷണത്തില്‍ ശരിവെക്കുന്നതാണ്. മട്ടാഞ്ചേരി അസി. കമ്മീഷണര്‍ കെ.എന്‍. അനിരുദ്ധന്റെ നേതൃത്വത്തില്‍ പള്ളുരുത്തി സിഐ അനീഷ്, ഫോര്‍ട്ടുകൊച്ചി സിഐ മനോജ്കുമാര്‍, ഷാഡോ എസ്‌ഐ ഗോപകുമാര്‍ എന്നിവര്‍ അന്വേഷണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ഡിസിപി അരുണ്‍ ബി. കൃഷ്ണ കേസന്വേഷണത്തിന്റെ ഏകോപനം ഏറ്റെടുത്തതോടെ മണിക്കൂറുകള്‍ക്കകം പ്രതി പോലീസിന്റെ പിടിയിലാവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.