വിളപ്പില്‍ശാല മാലിന്യ പ്രശ്നം അതീവ ഗുരുതരം

Tuesday 17 January 2012 3:21 pm IST

കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്ലാന്റിന്റെ ചോര്‍ച്ച മൂലം കരമനയാറും സമീപ ജലസ്രോതസുകളും മലിനമാകുന്നുവെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും അഭിഭാഷക കമ്മിഷനും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിളപ്പില്‍ശാല മാലിന്യ പ്രശ്നം അതീവഗുരുതരമാണെന്നും സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മാലിന്യ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടെന്ന് എന്‍‌വയോണ്‍‌മെന്റ് എഞ്ചിനീയറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 21നാണ് മാലിന്യ പ്ലാന്റ് പഞ്ചായത്ത് അധികൃതര്‍ അടച്ചു പൂട്ടിയത്. തുടര്‍ന്ന് പ്ലാന്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിക്കുകയും പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് സമര്‍പ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുകാത്ത മാലിന്യങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.