വാര്‍ഷികാഘോഷം

Thursday 10 March 2016 12:24 am IST

നാറാത്ത്‌: നാറാത്ത്‌ ഈസ്റ്റ്‌ എല്‍പി സ്‌കൂള്‍ 93-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ്‌ സമ്മേളനവും 12, 13 തിയ്യതികളില്‍ നടക്കും. 12ന്‌ വിളമ്പര ഘോഷയാത്ര വൈകുന്നേരം 4ന്‌ ആരംഭിക്കും. 13ന്‌ വൈകുന്നേരം 6.30ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടി.പത്മനഭാന്‍ ഉദ്‌ഘാടനം ചെയ്യും. അരക്കന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിക്കും. സ്‌മരണിക പ്രകാശനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.ശ്യാമള നിര്‍വ്വഹിക്കും. ഡയറ്റ്‌ പ്രിന്‍സിപ്പാള്‍ എം.ബാലകൃഷ്‌ണന്‍ മുഖ്യ പ്രഭാഷണം നടത്തും. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എം.അഹമ്മദ്‌ മാസ്റ്റര്‍ക്ക്‌ യാത്രയയപ്പും നല്‍കും. തുടര്‍ന്ന്‌ കലാപരിപാടികളും ഉണ്ടായിരിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.