ശ്രീകണ്ഠപുരം: വാടക വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഓഡീഷ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കുല്‍ ജില്ലാ, ബന്ധാരി മുണ്ടാ സ്വദേശി പ്രകാശ് കുമാര്‍ സൈ്വനി (20)ആണ് അറസ്റ്റിലായത്. മൂന്ന് മാസം പ്രായമായ കഞ്ചാവ് ചെടികളാണ് ഇയാള്വാടകക്ക് താമസിക്കുന്ന നിടിയങ്ങയിലെ വീട്ടുപറമ്പില്‍ നിന്ന പോലീസ് കണ്ടെടുത്തത്. നെടിയങ്ങയിലെ ഇന്റര്‍ലോക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാള്‍ ഒഡീഷയില്‍ നിന്നും വിത്തുകൊണ്ടുവന്നാണ് ഇവിടെ നട്ടുവളര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: