കണ്ണൂര്‍: മലേഷ്യയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. പള്ളിക്കുന്ന് സഹകരണ ബേങ്കിന് സമീപത്തെ ചാലാട്ടെ സാജിദാസില് പി.എം.സര്‍ഫാസ് (24)ആണ് കഴിഞ്ഞദിവസം മലേഷ്യയില്‍ മരിച്ചത്. ഒരാഴ്ചമുമ്പായിരുന്നു അപകടം നടന്നത്. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. പയ്യന്നൂരിലെ പി.എം.അബ്ദുറഹിമാന്-സാജിദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മഹാഷീര്, സഫാഷ്, ജുമാന, തമീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: