കണ്ണൂര്‍: ഷോപ്പിംഗ് കോംപ്ലക്സിലെ വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താഴെ ചൊവ്വ ആതിര നിവാസില്‍ കൗശിക് കിഷോര്‍ (22)നെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ തളിപ്പറമ്പ് കാനൂര്‍ സ്വദേശി മധുവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
പാര്‍ക്കിംഗ് ഫീസ് ആവശ്യപ്പെട്ടപ്പോള്‍ കാറിന്റെ താക്കോല്‍ ഉപയോഗിച്ച് തലക്ക് കുത്തി പരിക്കേല്‍പ്പിച്ചതായാണ് പരാതി. പരിക്കേറ്റ മധു എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: