ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കണം

Thursday 10 March 2016 12:29 am IST

ഇരിട്ടി: മലയോര കുടിയേറ്റ മേഖലയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സേവനം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിനും ജനോപകാരപ്രദമായി പദ്ധതികള്‍ അതാത്‌ ഘട്ടങ്ങളില്‍ ജനങ്ങളിലെത്തിക്കുന്നതിനും താലൂക്ക്‌ കേന്ദ്രീകരിച്ച്‌ ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഉടന്‍ ആരംഭിക്കണമെന്ന്‌ ഇരിട്ടി നന്മ എഡ്യുക്കേഷണല്‍ ആന്റ്‌ കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു. തലശ്ശേരി, തളിപ്പറമ്പ്‌ താലൂക്കുകള്‍ വിഭജിച്ച്‌ ഇരിട്ടി ആസ്ഥാനമാക്കി പുതിയ താലൂക്കുകള്‍ രൂപീകരിച്ച്‌ രണ്ട്‌ വര്‍ഷം പിന്നിട്ടിട്ടും താലൂക്കടിസ്ഥാനത്തിലുള്ള സപ്ലൈ ഓഫീസുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പല മേഖലകളിലായാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇത്‌ സാധാരണക്കാര്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്‌ തടസമാവുകയാണ്‌. അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ജനങ്ങളുടെ ദുരിതത്തിന്‌ അറുതി വരുത്താന്‍ താലൂക്ക്‌ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട്‌ പി. ധനേഷ്‌ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ്‌ കോയിറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഹഫ്‌സ യൂസഫ്‌, അനൂപ്‌ കെ. വി, മഹേഷ്‌ പി, ശ്രീനിവാസന്‍ എം, സുധീഷ്‌ വി. കെ., പി. നിധീഷ്‌, ജഗദീഷ്‌ കുമാര്‍ പി. ജി, കെ. സുബീഷ്‌, അതുല്‍ ദേവ്‌ പി. എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ധനേഷ്‌, (പ്രസിഡണ്ട്‌) ഹഫ്‌സ യൂസഫ്‌ , പി. മഹേഷ്‌, (വൈസ്‌ പ്രസിഡണ്ടുമാര്‍) സന്തോഷ്‌ കോയിറ്റി (ജനറല്‍ സെക്രട്ടറി) അനൂപ്‌ കെ. വി, സബിന എം. പി (സെക്രട്ടറിമാര്‍) സുധീഷ്‌ വി. കെ. (ട്രഷറര്‍) എന്നിവരേയും ഡയരക്‌ടര്‍മാരായി കെ. ജി. സത്യരാജ്‌, എം. ശ്രീനിവാസന്‍, നിധീഷ്‌ പി, ജഗദീഷ്‌ കുമാര്‍ പി. ജി, സുബീഷ്‌ കെ., സന്ദീപ്‌ എം, അതുല്‍ദേവ്‌ പി, മിഥുന്‍രാജ്‌ എം. ആര്‍ എന്നിവരേയും തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.