കണ്ണൂര്‍: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് പതിനേഴാം സംസ്ഥാന സമ്മേളനം 12, 13 തിയ്യതികളില്‍ സി.കണ്ണന് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന സമ്മേളനം മന്ത്രി കെ.സി. ജോസഫും പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. 12 ന് ഉച്ചക്ക് ഒരു മണിക്ക് നേതൃയോഗം ചേരും. കെഎന്‍ഇഎഫ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കൗസര്‍ കോംപ്ലക്സില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഘോഷയാത്ര ആരംഭിക്കും. നാലരക്ക് സ്റ്റേഡിയം കോര്‍ണറില്‍ ട്രേഡ് യൂണിയന് സമ്മേളനം നടക്കും. സമ്മേളനം റിച്ചാര്‍ഡ്ഹേ എംപി ഉദ്ഘാടനം ചെയ്യും. തൊഴില്‍ നിയമപരിഷ്കാരങ്ങള്‍ എന്ന വിഷയത്തില്‍ സി.കൃഷ്ണന് എംഎല്‍എ പ്രബന്ധം അവതരിപ്പിക്കും. 13ന് കാലത്ത് എട്ടിന് പ്രതിനിധികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് നടക്കും. കാലത്ത് പത്തിന് മന്ത്രി കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ചേരുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തൊഴില്‍ നിയമ പരിഷ്കാരങ്ങള്‍, ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശയിലെ അപാകതകള്‍ പരിഹരിക്കല്‍, പുതിയ വേജ് ബോര്‍ഡിന് വേണ്ടിയുള്ള ഡിമാന്റ് നോട്ടീസ് നല്കല്, മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ ക്ഷേമപദ്ധതികള്‍ ആരംഭിക്കല്‍, സംസ്ഥാന പെന്‍ഷന്‍പദ്ധതി കാലോചിതമായി പരിഷ്കരിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് സമഗ്രക്ഷേമനിധി, മാധ്യപ്രവര്‍ത്തക ബാങ്ക്, പഠനഗവേഷണകേന്ദ്രം ആരംഭിക്കുക തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.അജീന്ദ്രന്‍, കെ.മധു, പൂക്കോടന്‍ ചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: