ഇരിട്ടി: ഓള് കേരളാ കാറ്റേഴ്സ് അസ്സോസ്സിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് ഇരിട്ടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ഫാല്‍ക്കണ്‍ പ്ലാസയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എകെസിഎ സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ജെ.തോമസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സിക്രട്ടറി ജിജിന് മത്തായി മുഖ്യ ഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന പ്രകടനവും പൊതു സമ്മേളനവും അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ജെ.തോമസ് അദ്ധ്യക്ഷത വഹിക്കും. വിവിധ നേതാക്കള്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സാജു വാകാനിപ്പുഴ, എം.ആര്.റഷീദ്, വിന്‍സെന്റ് തോമസ്, ടോമി കൊച്ചു പറമ്പില്‍, ബിജു കലയക്കാട്ടില്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: