കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Thursday 10 March 2016 10:40 am IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പുല്‍വാമയിലെ അവാനിത്‌പോറയിലായിരുന്നു ഏറ്റുമുട്ടല്‍. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം ഭീകരര്‍ അവന്തിപോറയിലേക്ക് കടക്കുകയായിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം ഒന്‍പതോളം പേര്‍ സംഘത്തിലുണ്ടെന്നാണ് നിഗമനം. രണ്ട് പ്രദേശങ്ങളും ചേര്‍ന്ന മേഖല പൂര്‍ണ്ണമായും സൈന്യം വളഞ്ഞു. ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് മേഖലയില്‍ നിന്നുളള റിപ്പോര്‍ട്ട്.ബുധനാഴ്ച രാവിലെ ഗന്ധേര്‍ബല്‍ ജില്ലയിലെ ഹദൂര ഗ്രാമത്തില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇവിടുന്ന് ഒരു എ.കെ.47 തോക്ക് സുരക്ഷാ സേന കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.