തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ എ.കെ.ആന്റണിയും എം.പി.വീരേന്ദ്രകുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിയമസഭാ സെക്രട്ടറി മുമ്പാകെയാണ് ഇരുവരും പത്രിക നല്‍കിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്,എം,എല്‍.എമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രാവിലെ ക്ലിഫ് ഹൗസില്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്നതിനു ശേഷമാണ് പത്രിക സമര്‍പ്പണത്തിനു നേതാക്കള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: