ന്യൂദല്‍ഹി: പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടി യമുനാ തീരത്ത് സാംസ്കാരിക പരിപാടി നടത്തുവാന്‍ അഞ്ച് കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ശ്രീശ്രീ രവിശങ്കര്‍.
തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീശ്രീ രവിശങ്കര്‍ ട്വിറ്റ് ചെയ്തു.
ഇന്നലെയാണ് ലോകസാംസ്കാരികോത്സവം സംഘടിപ്പിക്കാന്‍ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സോപാധിക അനുമതി നല്‍കിയത്. 11 മുതല്‍ 13 വരെയാണ് പരിപാടി. നഷ്ടപരിഹാരമായി പരിപാടിക്കു മുന്‍പ് അഞ്ചു കോടി രൂപ പിഴ അടയ്ക്കാനും ട്രൈബ്യൂണല്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: