സിപിഎമ്മിന്റെ ദളിത് പീഡനം; പട്ടികജാതിമോര്‍ച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

Thursday 10 March 2016 1:41 pm IST

മലപ്പുറം: സിപിഎം പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളെ നിരന്തരം പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്‌സി മോര്‍ച്ച ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടി സംസ്ഥാന വൈസ്പ്രസിഡന്റ് എ.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. 60 വര്‍ഷക്കാലം മാറിമാറി കേരളം ഭരിച്ച ഇടതുവലത് മുന്നണികള്‍ പട്ടികവിഭാഗങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. ദളിത് വിഭാഗങ്ങളെ സഹായിച്ചത് തങ്ങളാണെന്ന സിപിഎമ്മിന്റെ വാദം പച്ചക്കള്ളമാണ്. അടൂരില്‍ ഇടത് വിദ്യാര്‍ത്ഥിനി പീഡിപ്പിച്ച സംഭവത്തിലും കൊടുങ്ങല്ലൂരിലെ പീഡനത്തിലും അവസാനമായി അര്‍എല്‍വി കോളേജില്‍ നടന്ന പ്രശ്‌നത്തിലും സിപിഎം എടുത്ത നിലപാടുകള്‍ പാവപ്പെട്ടവര്‍ക്കെതിരെയുള്ളതായിരുന്നു. സിപിഎമ്മിന്റെ കപടമുഖം സമൂഹമധ്യത്തില്‍ പിച്ചിചീന്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍.രശ്മില്‍നാഥ്, എസ്‌സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശങ്കരന്‍ കാവനൂര്‍, സുബ്രഹ്മണ്യന്‍ വെള്ളില എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.