ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആറാമത് ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷം ഇന്ത്യ വിക്ഷേപിയ്ക്കുന്ന രണ്ടാമത് ഗതിനിര്‍ണയ ഉപഗ്രഹമാണിത്.
അമേരിക്കയുടെ ജിപിഎസിന് ഇന്ത്യന്‍ ബദല്‍ എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഐആര്‍എന്‍എസ്എസ് പരമ്പരയില്‍ മൊത്തം ഏഴ് ഉപഗ്രഹങ്ങളാണുള്ളത്. 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ കാലാവധി 12 വര്‍ഷമാണ്.
വിക്ഷേപിച്ച് 22 മിനിറ്റും 11 സെക്കന്റും കഴിയുമ്പോള്‍ ഉപഗ്രഹം 488.9 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കുന്നത്. ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തുന്നതോടെ സ്വന്തം ഗതി നിര്‍ണയ സംവിധാനം എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ അടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: