ശുഭാനന്ദ ദര്‍ശനം

Thursday 10 March 2016 7:30 pm IST

ഇവ രണ്ടും അന്യോന്യ വിരുദ്ധകക്ഷികള്‍ ആകുന്നു. ലോകം ഉള്ളിടത്തോളവും ലോകരക്ഷാര്‍ത്ഥം ഏതു കാലത്തും നില്‍ക്കുന്നതും നില്‍ക്കേണ്ടതും സത്യം തന്നെയാണ്. സത്യം സൂര്യനെയും സത്യം കൊണ്ടുള്ള പ്രവൃത്തി സൂര്യപ്രകാശത്തെയും കാണിക്കുന്നു. അസത്യം ദുഃഖത്തെയും അസത്യം കൊണ്ടുള്ള പ്രവൃത്തികള്‍ ഇരുട്ടിനെയും കാണിക്കുന്നു. സത്യം സദാ പ്രകാശവും അതിന്റെ പ്രതിഫലം നിത്യാനന്ദാവസ്ഥയായ സ്വര്‍ഗ്ഗത്തെയും കാണിക്കുന്നു. അസത്യം ഇടവിടാതുള്ള കരച്ചിലും പല്ലുകടിയും വൈരാഗ്യബുദ്ധിയും ആശ്വാസമില്ലായ്കയാല്‍ ആശ്വാസത്തിനായി അതിമോഹത്തേയും അത്യാഗ്രഹത്തെയും ദുര്‍ബുദ്ധിയെയും ദുശ്ശാഠ്യം, പരോപദ്രവം ആദിയായി ഡംഭാദി ദോഷങ്ങളെയും ഉളവാക്കി മലപോലെ മാലിന്യങ്ങളെ നിറച്ച് തീച്ചൂള പോലെ ദോഷങ്ങള്‍ തിങ്ങി വിങ്ങി വൈരാഗ്യബുദ്ധി അഗ്നിയായി ഭവിച്ച് നിത്യവും വെന്തെരിഞ്ഞ് ദഹിച്ചു പോകുന്നു. ഇതത്രെ നിത്യവും അനുഭവിക്കുന്നതു കൊണ്ട് നിത്യനരകം. ഇങ്ങനെ സ്വര്‍ഗ്ഗവും നരകവും ഉളവായി വന്നു. തന്മൂലം സത്യവാദി സ്വയം സ്വര്‍ഗ്ഗമായിട്ടും, അസത്യവാദി സ്വയം നരകമായിട്ടും ഭവിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.