ബിഎംഎസ്ആര്‍എ രജത ജൂബിലി സമ്മേളനം ഇന്ന് കണ്ണൂരില്‍ ആരംഭിക്കും : പൊതുസമ്മേളനത്തില്‍ കേന്ദ്രമന്ത്രി സംബന്ധിക്കും

Thursday 10 March 2016 7:41 pm IST

കണ്ണൂര്‍: ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷന്‍ ബിഎംഎസ്ആര്‍എ രജത ജൂബിലി സമ്മേളനം ഇന്നും നാളെയുമായി കണ്ണൂര്‍ പോലീസ് അസോസിയേഷന്‍ ഹാളില്‍ നടക്കും. ആഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന പ്രകടനം ഇന്ന്് വൈകുന്നേരം 4 മണിക്ക് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 12 ന് രാവിലെ 10 മണിക്ക് പോലീസ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി ദ്വരൈരാജ് ഉദ്ഘാടനം ചെയ്യും. ബിഎംഎസ്ആര്‍എ സംസ്ഥാന അധ്യക്ഷന്‍ പി.എന്‍.പ്രദീപ് പതാക ഉയര്‍ത്തും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ബിഎംഎസ്ആര്‍എ അഖിലേന്ത്യാ അധ്യക്ഷന്‍ കെ.രാംകുമാര്‍, എന്‍എഫ്എസ്ആര്‍യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എ.പ്രദീപ് റോയ്, എഡബ്ല്യുബിഎന്‍ആര്‍യു ട്രഷറര്‍ സുബീര്‍ ബന്ദോപാധ്യായ തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.