ദളിത് യുവാവിന് സ്റ്റേഷനില്‍ സിഐയുടെ അസഭ്യവര്‍ഷം

Thursday 10 March 2016 8:36 pm IST

അമ്പലപ്പുഴ: പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയ ബിജെപി നേതാവായ ദളിത് യുവാവിന് അമ്പലപ്പുഴ സിഐയുടെ അസഭ്യവര്‍ഷം. ഇന്നലെ പ്രാദേശിക സിപിഎം നേതാക്കളുടെ മുന്നില്‍ വെച്ചായിരുന്നു അമ്പലപ്പഴ സിഐ സാനി, പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരീച്ചിറവിട്ടില്‍ രഘുമോനെ അക്രമിക്കാന്‍ ശ്രമിച്ചതും അപമര്യാദയായി പെരുമാറിയതും. പട്ടികജാതി മോര്‍ച്ചയുടെ പുറക്കാട് പഞ്ചായത്ത് കണ്‍വീനറാണെന്ന് പരിചയപ്പെടുത്തിയാണ് സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ രഘുമോന്‍ സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ നീയൊന്നും ഇവിടെ നേതാവ് കളിക്കേണ്ട എന്ന് ആക്രോശിച്ചു സിഐ ചാടി എഴുനേല്‍ക്കുകയും രഘുമോനെ തള്ളി വെളിയില്‍ ഇറക്കുകയുമായിരുന്നു. രഘുമോന്റെ വീടിനു സമീപത്തെ ബിജെപി പ്രവര്‍ത്തകന്റെ വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎമ്മുകാര്‍ക്കൊപ്പം രഘുമോന്‍ പരാതികാരനുമായി സ്റ്റേഷനില്‍ എത്തിയത്. സിപിഎമ്മുകാര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കിയ ശേഷമാണ് രഘുമോനെ പുറത്താക്കിയത്. സംഭവം അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി സിഐയോട് പ്രതിഷേധം രേഖപ്പെടുത്തുകയും ഇതിനെതിരെ ശക്തമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് പിരിഞ്ഞു പോയത്. ദളിതരോട് ഇടതുവലത് മുന്നണികള്‍ കാട്ടുന്ന വിവേചനത്തിന് സിഐയും കുഴലൂത്ത് നടത്തുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സിഐയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍, ഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് രഘു മോന്‍ പരാതി നല്‍കും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവരോട് സിഐ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ സംഭവവും ഉണ്ടായത്. അമ്പലപ്പുഴ പോലീസിന്റെയും സിഐയുടേയും നടപടിയ്‌ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി, സെക്രട്ടറി രാജന്‍ എന്നിവര്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.