തൊടുപുഴ: ബിജെപി ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ഭാരതീയ ജനസംഘത്തിന്റെ മുന്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗവും ജന്മഭൂമി മുന്‍ പത്രാധിപരുമായ പി. നാരായണന് നിര്‍വ്വഹിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ അര്‍ച്ചന ആശുപത്രിക്കു സമീപമുള്ള മാഞ്ഞാങ്കല് മഠം ബില്‍ഡിംഗാണ് പുതിയ ഓഫീസ്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി. എ. വേലുക്കുട്ടന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് അജി, ജില്ലാ സെക്രട്ടറി പി ആര് വിനോദ് നേതാക്കളായ പി.പി സാനു, എം.ഐ രവീന്ദ്രന് , സി.സി കൃഷ്ണന്, റ്റി.എസ് രാജന്, തൊടുപുഴ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍, വിവിധ പഞ്ചായത്തുകളിലെ ബിജെപി ഭാവവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: