ന്യൂദല്‍ഹി: വിജയ് മല്ല്യ ലണ്ടനില്‍, തന്റെ വസതിയിലുണ്ടെന്ന് വെളിവായി. ലണ്ടനു സമീപം ടൈവെന് ഗ്രാമത്തിലാണ് മല്ല്യയുടെ വസതി. ഇയാള്‍ ഇവിടെയുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയതായി ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് രണ്ടിനാണ് ഇയാള്‍ രാജ്യം വിട്ടത്.
വിജയ് മല്ല്യയെ മടക്കിക്കൊണ്ടുവരുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇയാള്‍ക്ക് വിദേശത്ത് വന്‍തോതില്‍ സ്വത്തുണ്ട്. അത് വെളിപ്പെടുത്തിക്കും. ഇയാള്‍ മടങ്ങിവന്നില്ലെങ്കില്‍ പാസ്പോര്‍ട്ട് പിന്‍വലിക്കും. അങ്ങനെയാണ് ലളിത് മോദിയെ മടക്കിയെത്തിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി പറഞ്ഞു. പാസ്പോര്‍ട്ട് പിന്‍വലിച്ചാല്‍ മറ്റൊരിടത്തും ഇയാള്‍ക്ക് താമസിക്കാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.
മല്ല്യയുടെ കുടിശിക (കോടിയില്‍)
എസ്ബിഐ- 1600
പഞ്ചാബ് നാഷണല്‍ -800
ഐഡിബിഐ- 800
ബാങ്ക് ഓഫ് ഇന്ത്യ- 650
ബാങ്ക് ഓഫ് ബറോഡ- 550
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ- 430
സെന്‍ട്രല്‍ ബാങ്ക് -410
യൂക്കോ ബാങ്ക് -320
കോര്പ്പറേഷന് ബാങ്ക് -310
സ്റ്റേ് ബാങ്ക് ഓഫ് മൈസൂര്‍ -150
ഇന്ത്യന്‍ ഓവര്‍സീസ് -140
ഫെഡറല്‍ ബാങ്ക് -90
പഞ്ചാബ് സിന്ധ് ബാങ്ക് -60
ആക്സിസ് ബാങ്ക് -50
മറ്റു മൂന്നു ബാങ്കുകള്‍ -603
മൊത്തം – 6963 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: