ക്ഷേത്രങ്ങളില്‍ കുംഭഭരണി മഹോത്സവം

Thursday 10 March 2016 10:18 pm IST

കടുത്തുരുത്തി: കുന്നശേരിക്കാവിലെ കുംഭഭരണി മഹോത്സവം രേവതി, അശ്വതി, ഭരണി നാളുകളില്‍ നടക്കും. 11ന് രാവിലെ ഉഷപൂജ, 10.30ന് ഉച്ചപൂജ,-നാരായണീയ പാരായണം, വൈകിട്ട്, 6.30ന് ഉച്ചപൂജ നാരായണീയ പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കളംപൂജ, കളംപാട്ട്, 8ന് നാടകം അഗ്നിപുത്രി, 12ന് വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കളംപൂജ, കളംപാട്ട് 8മുതല്‍ നാടന്‍പാട്ട് ദൃശ്യാവിഷ്‌ക്കാരം, 13ന് രാവിലെ 7.30മുതല്‍ കീര്‍ത്തനകഥാര്‍ച്ചന, 11മുതല്‍ കുംഭകുടഘോഷയാത്ര വരവ്, 1ന് ഉച്ചപൂജ, 1.30ന് വലിയഗുരുതി, 4.30ന് കളരിക്കല്‍ എഴുന്നള്ളിപ്പ്, 6.30മുതല്‍ ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്, 9ന് ദേശതാലപ്പൊലി വരവ്, 11ന് ഗരുഡന്‍തൂക്കം വരവ് എന്നിവ നടക്കും. കോട്ടയം: കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 12, 13 തീയതികളില്‍ നടക്കും. തന്ത്രി അമ്പലപ്പുഴ പുതുമന ശ്രീധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 12ന് വൈകിട്ട് 6.45ന് ദീപാരാധന, 7ന് കളമെഴുത്തുംപാട്ടും, 9.30ന് വലിയ ഗുരുതി. 13ന് രാവിലെ 5ന് എണ്ണക്കുടം അഭിഷേകം, ഉച്ചയ്ക്ക് 12.15 മുതല്‍ കുംഭകുടം അഭിഷേകം, വൈകിട്ട് 3.30ന് പുരാണപാരായണം, 6.45ന് ദീപാരാധന, 7.15ന് നാമസങ്കീര്‍ത്തനലഹരി, 9ന് അമ്മന്‍കുടം അഭിഷേകം, 10ന് വട്ടുകളം കാണിക്കമണ്‍പത്തില്‍ നിന്ന് ഗരുഡന്‍ പുറപ്പെട്ട് 10.30ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. കോട്ടയം: അയ്മനം തുരുത്തിക്കാട്ട് ശ്രീവനദുര്‍ഗാ ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 13ന് നടക്കും. അഖണ്ഡനാമജപം, പ്രസാദമൂട്ട്, ദേശവവിളക്ക്, ദീപാരാധന, വെടിക്കെട്ട് എന്നിവ ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.