കോട്ടയം: ജില്ലാ മോട്ടോര്‍ ആന്റ് എന്‍ജിനീയറിംഗ് മസ്ദൂര്‍സംഘം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മോട്ടോര്‍ തൊഴിലാളികളുടെ ഇഎസ്ഐ പദ്ധതി 9 മാസമായി തൊഴിലാാളികള്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ ചെയ്തിട്ടില്ല. എല്ലാ മോട്ടോര്‍ തൊഴിലാളികള്‍ക്കും ഇഎസ്ഐ നടപ്പിലാക്കണമെന്നും ഓട്ടോറിക്ഷാ മീറ്റര്‍ സംവിധാനം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന് ആവശ്യപ്പെട്ടു. യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി മനോജ് മാധവന്, എന്‍. രാധാകൃഷ്ണ്, വി. കുട്ടികൃഷ്ണന്, സുരേഷ് പുതുപ്പള്ളി, തങ്കച്ചന് .പി.എസ് എന്നിവര്‍ സംസാരിച്ചു. തിരുനക്കരയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഗോപാലകൃഷ്ണ്, ജോഷി ജോസഫ്, ഉണ്ണി മോഹനന് എന്നിവര്‍ നേതൃത്വം കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: