കടുത്തുരുത്തി: ഓട്ടോയില്‍ മദ്യവില്‍പ്പന നടത്തിയ ആള് പിടിയില്‍. കടുത്തുരുത്തി പെരുംപുഞ്ചയില്‍ പി.ജെ. ബേബി(45) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ മഠത്തിപ്പറമ്പ് ജംഗ്ഷനില്‍ കിടന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ മദ്യം ചെറിയ കുപ്പികളിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ലിറ്റര്‍ കണക്കിന് മദ്യമാണ് ഇയാള്‍ പല അളവില്‍ കുപ്പികളിലാക്കി ഫോണ്‍വഴി ബന്ധപ്പെടുന്നവര്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. കടുത്തുരുത്തി എക്സൈസ് സംഘത്തിന്റെ നിരൂക്ഷണത്തിലായിരുന്ന ഇയാള്‍ നിരവദി തവണ പിടിക്കപ്പെട്ടിട്ടുണ്ട്. എഎസ്ഐ കെ.പി. ജയലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബേബിയെ പിടികൂടിയത്. വൈക്കം മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: