പാത്താമുട്ടം: സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ‘സൃഷ്ടി 2016’ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള പ്രസ് ഫോട്ടോഗ്രഫി മത്സരത്തില്‍ ജന്മഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ വി.ബി. ശിവപ്രസാദിന് മൂന്നാം സ്ഥാനം ലഭിച്ചു. ‘സാങ്കേതികവിദ്യ ഗ്രാമീണ വികസനത്തിന്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രദര്‍ശനത്തിന്റെ പത്രമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച മികച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിച്ചത്. ഒന്നാം സമ്മാനം നേടിയത് ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ രാജീവ് പ്രസാദാണ്. മനോരമ ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ ഇന്ന് നടക്കുന്ന ‘സ്മാര്‍ട്ട് കോട്ടയം’ പദ്ധതിയുടെ അവലോകന സമ്മേളനത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: