കോട്ടയം: ലോകവൃക്കദിനത്തോടനുബന്ധിച്ച് ജില്ലാഭരണകൂടത്തിന്റെയും കിഡ്നിഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വൃക്കദിനസന്ദേശയാത്രയ്ക്കും റോഡ്ഷോയ്ക്കും തുടക്കമായി. കളക്ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് വൃക്കദിന സന്ദേശയാത്ര ഫഌഗ് ഓഫ് ചെയ്തു. അസി.കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ വൃക്കദിന സന്ദേശം നല്കി. കിഡ്നിഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു പീറ്റര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടിംസ് പോത്തന്, കളക്ട്രേറ്റ് സൂപ്രണ്ട് ഷൈജു ജേക്കബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണ സെമിനാറും വൃക്കദിനസന്ദേശയാത്രയുടെ ഭാഗമായി നടത്തും. ഓരോ ഇടത്തും പരിശോധന നടത്തുവാന്‍ പ്രത്യേക ആംബുലന്‍സില്‍ ലാബ് ക്രമീകരിച്ചിട്ടുണ്ട്. ഡമ്മി കിഡ്നിയുടെ പ്രദര്‍ശനവും റോഡ്ഷോയില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയില്‍ വൃക്കദിനസന്ദേശയാത്രയും റോഡ്ഷോയും ഏപ്രില്‍ രണ്ടിന് സമാപിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: