കോട്ടയം: എന്‍.എസ്.എസ് പ്രതിനിധിസഭയില്‍ ആകെയുള്ള 300 അംഗങ്ങളില്‍ ഈ വര്‍ഷം ഉണ്ടായ 102 ഒഴിവുകളില്‍ 92 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഇതില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ ഹൈലാന്റ് ആര്. രാജേന്ദ്രന്‍പിള്ള, അഡ്വ. കെ.എം. രാജഗോപാല പിള്ള, പി. ബാലകൃഷ്ണപിള്ള, സി.പി. ചന്ദ്രന്‍നായര്‍, ഡോ. കെ.എസ്. പിള്ള, കെ.കെ. പത്മനാഭ പിള്ള, അഡ്വ. എം.എസ്. മോഹന്‍, താലൂക്ക് യൂണിയന് പ്രസിഡന്റുമാരായ ബി. ചന്ദ്രശേഖരന് നായര്‍ (കാട്ടാക്കട), എം.പി. ശശിധരന്‍പിള്ള (മല്ലപ്പള്ളി),
ഡി. അനില്‍കുമാര്‍ (തിരുവല്ല), കെ.കെ. കൃഷ്ണപിള്ള (തൊടുപുഴ), പി.കെ. സേതുമാധവന്‍നായര്‍ (ഏറനാട്), ബി. വേണുഗോപാലന്‍നായര്‍ (തിരൂര്‍), വി. മുരളീധരന്‍നായര്‍ (കോഴിക്കോട്), കെ. ജനാര്ദ്ദനന് (കൊയിലാണ്ടി), എ.പി. നാരായണന് നായര്‍ (വൈത്തിരി), പി.യു. ഉണ്ണികൃഷ്ണന് (ഹോസ്ദുര്‍ഗ്), അഡ്വ. എ. ബാലകൃഷ്ണന്‍നായര്‍ (കാസര്‍ഗോഡ്) എന്നിവര്‍ ഉള്‍പ്പെടുന്നു.
പത്തനാപുരം, പത്തനംതിട്ട, മാവേലിക്കര, ഹൈറേഞ്ച്, നോര്‍ത്ത്പറവൂര്‍, മുകുന്ദപുരം, കണ്ണൂര്‍ എന്നീ താലൂക്കുകളിലായി 10 പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. അതിലേക്കുള്ള തെരഞ്ഞെടുപ്പ് 20-ന് രാവിലെ 10 മുതല്‍ 1 വരെ അതാത് താലൂക്കു യൂണിയന് ഓഫീസില്‍ രഹസ്യബാലറ്റിലൂടെ എന്‍.എസ്.എസ് ഇലക്ഷന് ഓഫീസര്‍മാരുടെ ചുമതലയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: