മട്ടാഞ്ചേരി: ഹോളി മഞ്ഞകുളി ആഘോഷത്തിന്റെ വരവറിയിച്ച് ചെറളായി ആല്‍ത്തറയില്‍ ബോധനെ പ്രതിഷ്ഠിച്ചു. ഇനി ചെറളായി അമരാവതി ദേശങ്ങളിലെ കൊങ്കണി തെരുവുകളിലും ഭവനങ്ങളിലും ഹോളി ലഹരിയിലമരും. കാമദേവ സങ്കല്പത്തില് വൈക്കോല്‍ കൊണ്ടുള്ള കോലമാണ് ബോധന്. അമരാവതിയിലും ബോധ കൊലം പ്രതിഷ്ഠിച്ചിട്ടുണ്ട്. കുംഭമാസത്തിലെ അമാവസി നാളിലാണ് കൊട്ടിയെഴുന്നള്ളിച്ച് ബോധനെ പ്രതിഷ്ഠിക്കുക. ഹോളിയോടനുബന്ധിച്ച് നടക്കുന്ന മഞ്ഞക്കുളി ദിനത്തില്‍ വാദ്യമേളങളോടെ എഴുന്നള്ളിപ്പിച്ച് പരസ്പരം ചായം പുശിബോധനെ അഗ്നിക്കിരയാക്കുകയും മഞ്ഞക്കുളിയും നടക്കുന്നതോടെയാണ് കൊങ്കണി സമൂഹത്തിന്റെ ഹോളി യാഘോഷം സമാപിക്കും. 23നാണ് ഹോളി 27നാണ് മഞ്ഞകുളി’ കൊച്ചിയില്‍ മാത്രം കണ്ടുവരുന്ന വിശേഷ ആഘോഷമാണ് ബോധപ്രതിഷ്ഠയും മഞ്ഞകുളിയും. ബോധനെ പ്രതിഷ്ഠിക്കുന്നതോടെ സമുദായാംഗങ്ങള്‍ പരസ്പരം ചോദ്യശരങ്ങളുയര്‍ത്തി മറുപടിയായി ബോധന് ” എന്ന് പരിഹാസ സ്വരം നല്‍കും. ബോധ കൊലത്തെ വിഡ്ഡി രൂപമായും വിലയിരുത്തുന്നുണ്ട്. വരുംവരായ്മയെ അറിയാത്ത വിഡ്ഡി എന്നതാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ജിഎസ്ബി കുഡുംബി വൈശ്യ സമൂഹങ്ങളാണ് മഞ്ഞകുളി ആഘോഷം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: