പയ്യന്നൂര്‍: ഭാരതീയ മഹിളാ മോര്‍ച്ച പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 13ന് വൈകുന്നേരം 3 മണിക്ക് രാമന്തളി പഞ്ചായത്തിലെ മൊട്ടക്കുന്നില്‍ വനിതാസംഗമം നടക്കും. ബിജെപി ദേശീയസമിതി അംഗം എ.പി.പത്മിനി ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്യും. സി.എച്ച്.ശകുന്തള അദ്ധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ആനിയമ്മ രാജേന്ദ്രന്, ബിജെപി ജില്ലാ സെക്രട്ടറി സുജാത പ്രകാശന്, ബിജെപി മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന്, തളിയില്ലത്ത് സജിത തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: