താലപ്പൊലി കളിയാട്ട മഹോത്സവം ആരംഭിച്ചു

Friday 11 March 2016 1:36 am IST

കണ്ണാടിപ്പറമ്പ്‌: കണ്ണാടിപ്പറമ്പ്‌ കൊറ്റാളി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവം ആരംഭിച്ചു. 13ന്‌ സമാപിക്കും. ഇന്നലെ കാവില്‍ കയറല്‍, ഗണപതിഹോമം, കലവറ നിറക്കല്‍ ഘോഷയാത്ര, കോടിയിലവെക്കല്‍, പുതിയ ഭഗവതിയുടെ കൂടിയാട്ടം എന്നിവ നടന്നു. ഇന്ന്‌ വൈകുന്നേരം 3.30ന്‌ കളോംബലി, 4.30ന്‌മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ലളിതാ സഹസ്രനാമ പാരായണം, വൈകുന്നേരം 6.30ന്‌ നൃത്തസന്ധ്യ, 8 മണിമുതല്‍ കുടവെപ്പ്‌, ഗണപതി കളത്തില്‍ പൂജ, പുതിയ ഭഗവതിയുടെ കൂടിയാട്ടം, ഗുളികന്‍ വെള്ളാട്ടം, തീച്ചാമുണ്ഡിയുടെ തോറ്റം എന്നിവയും പുലര്‍ച്ചെ 2 മണിമുതല്‍ കുളിച്ചെഴുന്നള്ളത്ത്‌, കളംകയ്യേല്‍ക്കല്‍, ബലികര്‍മ്മം, ഗുളികന്‍ തിറ, വീരന്‍ കാളിയുടെ തിറ, പുലര്‍ച്ചെ 4 മണിക്ക്‌ പൂവാരാധന, പുതിയഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ, 12ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ ഉച്ചപൂജ, വൈകുന്നേരം 5 മണിക്ക്‌ തീചാമുണ്ഡിയുടെ ഉച്ചത്തോറ്റം, വൈകുന്നേരം ഇളംകോലം, 7.30ന്‌ ചരട്‌കുത്തി കോല്‍ക്കളി, രാത്രി 8.30ന്‌ ഗണപതി കളത്തില്‍ പൂജ, അന്തിപൂജ, കണ്‌ഠകര്‍ണ്ണന്‍ വെള്ളാട്ടം, തുടര്‍ന്ന്‌ തീച്ചമുണ്ഡിയുടെ തീപ്പണക്കം, മുതകലശം വരവ്‌, വസൂരിമാലയുടെ വെള്ളാട്ടം, വീരന്‍ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്‌, പുലര്‍ച്ചെ മുതല്‍ കളംകയ്യേല്‍ക്കലും താലപ്പൊലിയും, 4 മണിക്ക്‌ തീച്ചാമുണ്ഡി മേലേരി കയ്യേല്‍ക്കല്‍, 4മണിക്ക്‌ കലശം കയ്യേല്‍ക്കല്‍, കണ്ഡകര്‍ണ്ണന്‍ തിറ, 13ന്‌ രാവിലെ 6 മണിമുതല്‍ വസൂരിമാലയുടെ തിറ, മൂത്തഭഗവതിയുടെ തിറ, പൂവാരാധന, വസൂരിമാലയുടെയും കണ്ഡകര്‍ണ്ണന്റെയും കളിയാംവെള്ളി, ഉച്ചയ്‌ക്ക്‌ 12.30ന്‌ ക്ഷേത്രത്തില്‍ നിന്നും കഴകപ്പുരയിലേക്ക്‌ തിടമ്പും തിരുവായുധവും എഴുന്നള്ളിക്കല്‍ എന്നിവയാണ്‌ പ്രധാന പരിപാടികള്‍. ഉത്സവദിവസങ്ങളില്‍ രാത്രി 7 മുതല്‍ 9വരെ അന്നപ്രസാദം ഉണ്ടായിരിക്കുന്നതാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.