കുറുമാത്തൂര്‍: സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കുറുമാത്തൂരില്‍ ദേശരക്ഷാ സംഗമം നടത്തി. സംഘപരിവാര്‍ സമന്വയ സമിതി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി അധ്യക്ഷന്‍ അഡ്വ.കെ.സി.മുധുസൂദനന്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സേവാ പ്രമുഖ് കെ.സജീവന്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവന് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് പി.വി.ബാബു സ്വാഗതവും ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി പി.മോഹനകൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: