മട്ടന്നൂര്‍: മിനിക്ലബ്ബ് മട്ടന്നൂര്‍, ജൂനിയര്‍ ചേമ്പര്‍ മട്ടന്നൂര്‍, മട്ടന്നൂര്‍ നഗരസഭ സിഡിഎസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ വനിതാ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍ വ്യത്യസ്ത മേഖലയില്‍ സേവനമനുഷ്ഠിച്ചുവരുന്ന പത്തോളം സ്ത്രീകളെയും നഗരശുചീകരണത്തിലേര്പ്പെട്ടിരിക്കുന്ന വനിതാ ജീവനക്കാരെയും ആദരിച്ചു. സ്ത്രീകളുടെ ശാക്തീകരണവും വ്യക്തിത്വ വികസനവും എന്ന വിഷയത്തില്‍ പരിശീലന സെമിനാറും നടത്തി. സിഡിഎസ് കണ്‍വീനര്‍ ആര്.പ്രീത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ശോഭന ഉദ്ഘാടനം ചെയ്തു. പി.സരീഷ് പയ്യമ്പള്ളി, എം.വിജയകുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഇ.വി.ഷനില്‍, പി.അരുണ്‍കുമാര്‍, കെ.പി.ഷിബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: