കണ്ണൂര്‍: ബാങ്കിങ്ങ് മേഖലയില്‍ 23 വര്‍ഷമായി പരിഷ്കരിക്കാത്ത പെന്ഷന് പരിഷ്കരണം നേടിയെടുക്കാന്‍ ഈ മേഖലയിലെ റിട്ടയറീസ് സംഘടനകളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് ആള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി വിലയിരുത്തി. ഈ മേഖലയിലെ രാഷ്ട്രീയക്കാരുടെ സംഘടനകള്‍ക്കും ഓഫീസര്‍മാരുടെ പേരിലുള്ള വിഭാഗീയ സംഘടനകള്‍ക്കും ബാങ്ക് റിട്ടയറീസ്സിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. ബാങ്ക് റിട്ടയറീസ് കേഡര്‍ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിനിരന്ന് നീണ്ട സമരത്തിന് തയ്യാറാവണമെന്ന് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. സുകുമാര്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സി.മാധവന്, വി.ബി.ഷേണായി, എം.ചന്ദ്രന്, സി.എന്‍.ഗോപിനാഥ്, കെ.ഗോവിന്ദന്‍കുട്ടി, എം.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: