യെച്ചൂരിയുടെ വായടപ്പിച്ച് ക്രിസോസ്റ്റം തിരുമേനി

Friday 11 March 2016 7:47 am IST

ന്യൂദല്‍ഹി: ബിജെപി തൊട്ടുകൂടാത്തവരാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ചുട്ട മറുപടി. ബിജെപിയെ അംഗീകരിക്കാത്തത് നിങ്ങള്‍ മാത്രമാണെന്നും ഞങ്ങള്‍ക്ക് അങ്ങനെയല്ലെന്നും ക്രിസോസ്റ്റം തിരുമേനി മറുപടി നല്‍കി. ദല്‍ഹി മാര്‍ത്തോമാ ചര്‍ച്ച് സെന്ററില്‍ യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തിരുമേനിയുടെ പ്രതികരണം. കേരളത്തിലെ തെരഞ്ഞെടുപ്പിനെപ്പറ്റി യെച്ചൂരി പരാമര്‍ശിച്ചപ്പോള്‍ ബിജെപിയോ കോണ്‍ഗ്രസോ കമ്യൂണിസ്റ്റോ വരട്ടെയെന്ന് തിരുമേനി മറുപടി നല്‍കി. എന്നാല്‍ ഉടന്‍ തന്നെ ബിജെപി വരരുതെന്നും അവരുടെ പ്രത്യയശാസ്ത്രം നമുക്ക് അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അതു നിങ്ങള്‍ക്കല്ലേ, ഞങ്ങള്‍ക്കല്ല എന്നായിരുന്നു വലിയ മെത്രാപ്പോലീത്തയുടെ മറുപടി. നിങ്ങള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നതാണ് അങ്ങനെ. ഞാനങ്ങനെയല്ല അവരെ മനസ്സിലാക്കിയിരിക്കുന്നത്, ക്രിസോസ്റ്റം തിരുമേനി കൂട്ടിച്ചേര്‍ത്തു. നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നൂറു രാഷ്ട്രീയ നേതാക്കളുമായുള്ള തിരുമേനിയുടെ അഭിമുഖം എന്ന ഡോക്യുമെന്ററിയുടെ ഭാഗമായിട്ടായിരുന്നു യെച്ചൂരിയുമായുള്ള കൂടിക്കാഴ്ച. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുമായും ക്രിസോസ്റ്റം തിരുമേനി കൂടിക്കാഴ്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.