കാവാലം പള്ളിയറക്കാവ് ക്ഷേത്രോത്സവം 14ന് കൊടിയേറും

Friday 11 March 2016 7:45 pm IST

കാവാലം: മേജര്‍ പളളിയറക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് കൊടിയേറും. രാവിലെ 8.30ന് തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി ഗോപകുമാര്‍ ശര്‍മയുടേയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. 15 മുതല്‍ ദിവസവും ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം നടക്കും. 15ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ, 19ന് ഒമ്പതിന് ഗാനമേള. 20ന് ഏഴിന് സംഗീതക്കച്ചേരി, ഒമ്പതിന് കുത്തിയോട്ട ചുവടുംപാട്ടും. 21ന് നാലിന് വേലകളി, സേവ, 22ന് രാത്രി രണ്ടിന് പളളിവേട്ട. 23ന് രാവിലെ 10ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, ഉച്ചയ്ക്ക് രണ്ടിന് ആറാട്ട്‌വരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.