ശുഭാനന്ദ ദര്‍ശനം

Friday 11 March 2016 8:07 pm IST

ആത്മബോധത്തിന്റെ ആവശ്യം കൊണ്ടേ അഖിലവും സൃഷ്ടിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും, സംഹരിക്കുന്നതിനും സാധിക്കുന്നുളളൂ. ഇതുപോലെ ആത്മീയവിദ്യയും ശാരീരികവിദ്യയും ഉണ്ട്. ആത്മീയവിദ്യ സുഖത്തെയും അക്ഷരീയ വിദ്യ ദുഃഖത്തെയും കൊണ്ടു വരുന്നു. കാരണം, കര്‍മ്മബന്ധമില്ലാത്ത ഒരാള്‍ക്ക് അക്ഷരീയവിദ്യയുടെ ആവശ്യമില്ല. അപ്പോള്‍ ഈ സ്ഥാനത്ത് അക്ഷരീകവിദ്യ കര്‍മ്മബന്ധത്തിന്റെ ആവശ്യത്തിലേക്കു ഇരിക്കുന്നു. അക്ഷരീകവിദ്യ കര്‍മ്മവിദ്യയെന്നു തന്നെ പറയാം. ആത്മവിദ്യ അപ്രകാരമല്ല. ആദ്ധ്യാത്മലോകത്തിലേക്ക് എല്ലാം വിട്ടു ലയിച്ചു പോകുന്നതാണ്. അതിനെ വെളിയിലേക്കെടുത്തു കര്‍മ്മം നടത്തുന്ന വഴിയാണ് അക്ഷരീയവിദ്യ. അതുകൊണ്ടാണ് ഇന്നു ഗവണ്മെന്റ് വിദ്യയില്ലാത്തവരെ അധികവും കര്‍മ്മബന്ധമായിരിക്കുന്ന ഗവണ്മെന്റ് ജോലികളില്‍ പ്രവേശിപ്പിക്കാത്തത്. എന്നാല്‍ ഒരു ആദ്ധ്യാത്മീക മനുഷ്യന് വിദ്യയുടെ ആവശ്യമേയില്ല. മലയാളികള്‍ അന്യരാജ്യങ്ങളില്‍ പോയാലും അന്യരാജ്യക്കാര്‍ മലയാളത്തില്‍ വന്നാലും അതാതു ദേശാവസ്ഥയനുസരിച്ചുള്ള ഭാഷ പഠിക്കാതെ പോയാല്‍ പച്ചവെള്ളം കിട്ടി രക്ഷ പെടുവാന്‍ സാധിക്കുന്നില്ല. പഞ്ചഭൂതങ്ങളില്‍ നിന്നുണ്ടായ ഏതു മനുഷ്യനും പഞ്ചഭൂതങ്ങള്‍ കൊണ്ടു മാത്രമേ ജീവിപ്പാന്‍ സാധിക്കുന്നുള്ളു. ഇങ്ങനെയിരിക്കെ ആ മനുഷ്യന്റെ രാജ്യത്തു പഞ്ചഭൂതങ്ങളില്‍ ഒന്നായ പച്ചവെള്ളം ഉണ്ട്. എന്നാല്‍ ഇതു സദാ ഉപയോഗിച്ചു വന്ന മനുഷ്യന് ഈ ദേശഭാഷണം അറിഞ്ഞു കൂടാത്തതു കൊണ്ട് ഇവിടെ പച്ചവെള്ളം കിട്ടാതെ വരുന്നു. ഇത്രയുമുള്ള വിദ്യാഭ്യാസമേ ലൗകികവിദ്യാഭ്യാസത്തിനു കൊടുക്കാനുള്ളു. ആത്മീയ വിദ്യാഭ്യാസം അപ്രകാരമല്ല. സ്വയമേവയുള്ള അനുഭവസിദ്ധങ്ങളെക്കൊണ്ട് അനുഭവിച്ചറിയുന്ന ഗുണങ്ങളെ അതേ വിധത്തില്‍ തിരിച്ചറിയുന്നതാകുന്നു ആത്മവിദ്യ. ഇതിന്റെ പൂര്‍ണ്ണതയാണ് സ്വയംപ്രകാശം അല്ലെങ്കില്‍ സ്വയാനുഭവം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.