പന്തളം മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Friday 11 March 2016 8:40 pm IST

പന്തളം: പന്തളം മീഡിയാ സെന്റര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പന്തളം ശിവരജ്ഞിനി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മീഡിയാ സെന്റര്‍ പ്രസിഡന്റ് ആര്‍ വിഷ്ണുരാജ് അധ്യക്ഷനായി. അഡ്വ.കെ ശിവദാസന്‍നായര്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ദേവസ്വം ബോര്‍ഡംഗം പികെ കുമാരന്‍, ദേശീയ ന്യൂനപക്ഷസമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍, കേരളാ ജേണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം സുജേഷ്, പന്തളം ബ്ലോക്ക് പ്രസിഡന്റ് പികെ തങ്കമ്മ, പന്തളം നഗരസഭാ ചെയര്‍ പേഴ്‌സന്‍ ടികെ സതി, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി,തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.ജെ ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. മീഡിയാ സെന്റര്‍ ജോയിന്റ് സെക്രട്ടറി അനീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എസ്.കൃഷ്ണന്‍ നായര്‍, നൂറനാട് മധു എന്നിവരെ അഡ്വ.കെ.ശിവദാസന്‍നായര്‍ എംഎല്‍എ ആദരിച്ചു. സെക്രട്ടറി കെ.സി ഗിരീഷ്‌കുമാര്‍ സ്വാഗതവും, എക്‌സിക്യൂട്ടീവ് അംഗം പി.എസ് ധര്‍മ്മരാജ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.