തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു നേരെ ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഒരാള്‍ പിടിയില്‍. തോട്ടപ്പള്ളി പാലത്തിനു സമീപം കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക് അഖിലിനു (20) നേരെയാണ് ഡിവൈഎഫ്ഐക്കാരായ മയക്കു മരുന്നു സംഘങ്ങള്‍ അക്രമം നടത്തിയത്.
രാത്രി സമീപത്തെ ക്ഷേത്രോത്സവത്തിനു പോകാന്‍ തോട്ടപ്പള്ളിയിലെ ബസ് സ്റ്റോപ്പില്‍ ബൈക്കില്‍ നില്‍ക്കുകയായിരുന്ന അഖിലിനെ മാരകായുധങ്ങളുമായി ഏഴംഗസംഘം അക്രമിക്കുകയായിരുന്നു.
പ്രദേശത്തെ സ്ഥിരം മദ്യ മയക്കുമരുന്നു വില്പന സംഘത്തില്പ്പെട്ടതും ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകരുമായ മഠത്തില്‍പറമ്പില്‍ ബിനുകൃഷ്ണ, യദുരാജ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്. യദുരാജിനെ ഇന്നലെ വീട്ടില്‍ നിന്നും അമ്പലപ്പുഴ പോലീസ് പിടികൂടി. തോട്ടപ്പള്ളിയില്‍ കഴിഞ്ഞ കുറേ നാളുകളായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎംസംഘം അക്രമം അഴിച്ചുവിടുക പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: