ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ

Friday 11 March 2016 11:11 pm IST

മാവേലിക്കര: കരുത്തും കലയും സംഗമിക്കുന്ന ലോക പ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം നാളെ. ശിവരാത്രി നാളില്‍ ആരംഭിച്ച കുത്തിയോട്ട വഴിപാടുകളും, കരുത്തും കലയും സംഗമിക്കുന്ന കെട്ടുകാഴ്ചകളും നാളെ ദേവിക്കു മുന്‍പില്‍ സമര്‍പ്പിക്കും. പുലര്‍ച്ചെ അഞ്ച് മുതല്‍ വഴിപാടുകാരന്റെ ഭവനങ്ങളില്‍ നിന്നും ആരംഭിക്കുന്ന കുത്തിയോട്ട ഘോഷയാത്ര കുതിരച്ചുവടുകള്‍ സന്ദര്‍ശിച്ച് ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്രത്തിലെത്തിച്ചേര്‍ന്നതിനുശേഷം ചൂരല്‍ മുറിയുന്ന കുട്ടികളെ ക്ഷേത്രക്കുളത്തില്‍ സ്‌നാനം ചെയ്യിപ്പിച്ചതിനുശേഷം വീട്ടുകാര്‍ക്കു കൈമാറുന്നതോടെ ശിവരാത്രിനാളില്‍ ആരംഭിച്ച വഴിപാട് കുത്തിയോട്ടങ്ങള്‍ക്കു സമാപനമാകും. വൈകിട്ട് മൂന്നുമണിയോടെ കരകളില്‍ നിന്നും ആരംഭിക്കുന്ന കെട്ടുകാഴ്ചകള്‍ നാലരയോടെ ദേവിദര്‍ശനത്തിനു ശേഷം ക്ഷേത്രത്തിനു മുന്‍വശത്തുള്ള കാഴ്ചക്കണ്ടത്തില്‍ കരയുടെ ക്രമമനുസരിച്ച് ഇറങ്ങും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.