ന്യൂദല്‍ഹി: പട്ടികജാതി വര്‍ഗക്കാര്‍ക്ക് പ്രൊമോഷന് സംവരണം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. തങ്ങള്‍ക്ക് അര്‍ഹതയുള്ള പ്രാതിനിധ്യം സര്‍വ്വീസില്‍ ലഭിച്ചിട്ടുണ്ടോയെന്ന് കണക്കുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കാന് കോടതിക്കുമാവില്ല, ജസ്റ്റീസ് ദീപക് മിശ്രയും പ്രഫുല്ല സി പാന്തും വ്യക്തമാക്കി. ഇത്തരം ഉത്തരവ് നല്‍കുന്നത് നിയമനിര്‍മ്മാണസഭയുടേയും സര്‍ക്കാരിന്റെയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്, കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: