സോഷ്യലിസ്റ്റ്‌ ജനതാദള്‍ എന്‍ഡിഎയുമായി സഹകരിക്കും

Saturday 12 March 2016 1:05 am IST

കണ്ണൂര്‍: സോഷ്യലിസ്റ്റ്‌ ജനതാദള്‍ എന്‍ഡിഎയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. എന്‍ഡിഎ മുന്നണി പ്രവേശനം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കുമ്മനം രാജശേഖരന്‍, മുന്‍ പ്രസിഡണ്ട്‌ വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്‌ണദാസ്‌ എന്നിവരുമായി സോഷ്യലിസ്റ്റ്‌ ജനതാദള്‍ സംസ്ഥാന ഭാരവാഹികള്‍ ചര്‍ച്ച നടത്തിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ്‌ ചന്ദ്രന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെടെ ഏഴ്‌ മണ്ഡലങ്ങളില്‍ മത്സരിക്കും. സംസ്ഥാന പ്രസിഡണ്ട്‌ വി.വി.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം.പി.ജോയി, സതീഷ്‌ ചന്ദ്രന്‍, വൈസ പ്രസിഡണ്ട്‌ സത്യജിത്‌ നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.